കോവിഡിന് ശേഷം ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഗൗരവത്തോടെ തന്നെ കാണണം. കൊവിഡ് സ്ഥിരീകരിച്ച ഓരോരുത്തരുടെയും അനുഭവങ്ങള്‍ വ്യത്യസ്തമാണ്. ചിലര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടെങ്കില്‍ ചിലരില്‍ പ്രകടമായ യാതൊരു ലക്ഷണങ്ങളും ഉണ്ടായില്ല. സമാനമായ രീതിയിലാണ് കൊവിഡിന് ശേഷവും.
കോവിഡ്-19 പോസിറ്റീവായവരില്‍ 10 ശതമാനത്തോളം ആളുകളില്‍ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വാസ തടസ്സം, വിട്ടുമാറാത്ത ക്ഷീണം, ശരീരവേദന, വിഷാദം, ഹൃദയപേശികളിലെ ബലക്കുറവ് തുടങ്ങി പല പ്രശ്‌നങ്ങളും കൊവിഡ് മൂലം ഉണ്ടായേക്കാമെന്ന് പറയപ്പെടുന്നു.
സാധാരണയായി കണ്ടുവരുന്ന ബുദ്ധിമുട്ടുകൾ
മാനസികാരോഗ്യത്തെ ബാധിക്കാം: ഉത്‌കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, അകാരണമായ ഭയം എന്നിവ ഉണ്ടാകാം.
പേശികളെയും അസ്ഥികളെയും ബാധിക്കാം: സന്ധിവേദന, പേശീവേദന, തളർച്ച, അകാരണമായ ക്ഷീണം എന്നിവ ഉണ്ടാകാം.
നാഡീവ്യവസ്ഥ: പക്ഷാഘാതം, തലവേദന, ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടൽ, ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, സംഭ്രമം, ഉറക്കക്കുറവ്, ബ്രെയിൻ ഫോഗിങ് എന്നിവ ഉണ്ടാകാം.
ശ്വസന വ്യവസ്ഥ: നീണ്ടകാലം നിൽക്കുന്ന വരണ്ട ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം, പൾമണറി ഫൈബ്രോസിസ്, പൾമണറി ആർട്ടറി ഹൈപ്പർ ടെൻഷൻ, എംബോളിസം എന്നിവ ഉണ്ടാകാം.
രക്തചംക്രമണ വ്യവസ്ഥ: ഹൃദയത്തെ ഗുരുതരമായി ബാധിക്കാം. വളരെ നീണ്ടകാലം കിതപ്പ് അനുഭവപ്പെടാം. ഹൃദയസ്തംഭനം, മയോകാർഡൈറ്റിസ്, കാർഡിയോ മയോപ്പതി എന്നിവ ഉണ്ടാകാം.
മറ്റ് പ്രശ്നങ്ങൾ: കരൾ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കണ്ടുവരാറുണ്ട്.
കോവിഡ് രോഗം മാറിയവർക്കു ശരീരബലം വീണ്ടെടുക്കുന്നതിനും കുറഞ്ഞിരിക്കുന്ന രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിനും നിലനിൽക്കുന്ന രോഗലക്ഷണങ്ങൾ ശമിപ്പിക്കുന്നതിനും ആയുർവ്വേദ ചികിത്സകൾ അനിവാര്യമാണ്. രോഗിയുടെ ശരീരബലവും സത്വബലവും അനുസരിച്ചു ആയുർവ്വേദ മരുന്നുകളും 7 മുതൽ 10 ദിവസം വരെയുള്ള ആയുർവ്വേദ കിടത്തിചികിത്സയും കണ്ടംകുളത്തി ആയുർവ്വേദ ഹോസ്പിറ്റലിൽ ഡോ. റോസ്മേരി വിൽസന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: WhatsApp.
Comments